MANORAMA
കുവൈത്തിൽ മലയാളി യുവാവിന്റെ ദാരുണാന്ത്യം; മാലിന്യക്കൂമ്പാരത്തിൽ മൃതദേഹം, സഹപ്രവർത്തകൻ പിടിയിൽ

കുവൈത്ത് സിറ്റി∙ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് ഇന്ത്യൻ പൗരന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ മറ്റൊരു ഇന്ത്യക്കാരനെ കുവൈത്ത് പോലീസ് പിടികൂടി. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ എവിഡൻസ് വിഭാഗം ഉദ്യോഗസ്ഥരെത്തി മൃതദേഹം ഏറ്റെടുക്കുകയും തുടർനടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹത്തിനൊപ്പം തിരിച്ചറിയൽ രേഖകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചത്.




