SAMAYAM

ഒക്ടോബർ 13 ചൊവ്വ: ഈ രാശിക്കാർക്ക് ഇന്ന് കരുതലോടെയുള്ള ദിനം; അറിയാം ഇന്നത്തെ രാശിഫലം

അശ്വതി

സാമ്പത്തികമായി ഇന്ന് നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമാണ്. പാതിവഴിയിൽ മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കും. ഏൽപ്പിച്ച കാര്യങ്ങൾ സമയബന്ധിതമായി തീർക്കാൻ ശ്രദ്ധിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായിരിക്കും.