അമ്മയെ മർദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ തല്ലിച്ചതച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ

കൊല്ലം∙ ഓടനാവട്ടത്ത് സ്വന്തം മാതാവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയെ യുവാവ് അതിക്രൂരമായി മർദിച്ചതായി പരാതി. മണികണ്ഠേശ്വരം പടിഞ്ഞാറെവിള വീട്ടിൽ രാഹുലാണ് അയൽവാസിയായ ബിനുവിനെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതിയായ രാഹുൽ.
തന്റെ പിതാവിനെ രാഹുൽ മർദിച്ചതിൽ രോഷാകുലനായ വിജിത്ത്, പ്രതിയുടെ വീടും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനവും തല്ലിത്തകർക്കുകയായിരുന്നു. ഇതറിഞ്ഞ് വീട്ടിലെത്തിയ രാഹുൽ തിരിച്ചും വിജിത്തിനെ ക്രൂരമായി മർദിച്ചു. മർദനത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിജിത്തിന്റെ പരാതിയെത്തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷം സൃഷ്ടിച്ചതിനും അക്രമം നടത്തിയതിനും വിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




