സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, ചരിത്രനേട്ടത്തിൽ വിപണി

ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിലെത്തിയതാണ് വില വർധനവിന് വഴിയൊരുക്കിയത്. സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയും വർധനവോടെയാണ് വ്യാപാരം നടക്കുന്നത്.
CJP Protest: കണ്ടില്ലെന്ന് നടിക്കാനാവില്ല, വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പം കോൺഗ്രസും; ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയ്ക്ക് സമ്മർദ്ദമേറുന്നു
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 175 രൂപ കൂടി 11,035 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ഒഴികെ 18 കാരറ്റ് സ്വർണം ഒരു പവന് 88,280 രൂപയാണ്. ഇവ രണ്ടും ചേർത്താൽ വില ഒരു ലക്ഷം രൂപ കടക്കും. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ വർധിച്ച് 8595 രൂപയായി. പവന് 68,760 രൂപയാണ് ഇതിൻ്റെ ഇന്നത്തെ നിരക്ക്.
9 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഗ്രാമിന് 85 രൂപയുടെ വർധനവാണുണ്ടായത്, ഇതോടെ വില 5545 രൂപയായി. ഒരു പവന് 44,360 രൂപയാണ്. ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോൾ വില 60,000 രൂപയോടടുക്കും.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലുണ്ടായ വർധനവ് വ്യവസായ മേഖലയ്ക്കും വലിയ തിരിച്ചടിയാണ്. സ്വർണവില തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിൽ നിൽക്കുന്നതും ദിവസേന വില കുതിച്ചുയരുന്നതും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം കരുതിവെക്കുന്ന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചു, പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസ് തടഞ്ഞു; ഡൽഹി പോലീസിനെതിരെ വിഡി സതീശൻ
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സ്വർണവിലയിലെ ഈ കുതിപ്പ് കാര്യമായി ബാധിക്കും. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടുന്നതോടെ സ്വർണം വാങ്ങുന്നതിന് ഭീമമായ തുക ചെലവാക്കേണ്ടി വരും. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി വരും ദിവസങ്ങളിലും വിലയിൽ വ്യത്യാസങ്ങൾ വന്നേക്കാമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Source link





