MANORAMA

എംഡിഎംഎ വിറ്റ് വാരിക്കൂട്ടിയത് ലക്ഷങ്ങൾ; വൻ ലഹരിശേഖരവുമായി യുവാവ് പിടിയിൽ

കൊച്ചി∙ ലഹരിവേട്ടയ്ക്കായി നഗരത്തിൽ നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ടിന്റെ ഭാഗമായി, വൻതോതിൽ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പാറയിൽ റോഡിൽ താമസിക്കുന്ന ആൻസണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന 31 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ്, 1.5 ഗ്രാം ചരസ്സ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപനയിലൂടെ പ്രതി സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

Source link

Related Articles

Back to top button