MANORAMA

പുതിയ ഗവർണറുടെ വരവ്: രാജ്ഭവനിൽ ഇനി ഹിന്ദി തരംഗം, ഭാഷ പഠിക്കാനൊരുങ്ങി ജീവനക്കാർ

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേല്‍ക്കുന്നതോടെ രാജ്ഭവന്റെ പ്രവര്‍ത്തന ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ഇനി ഔദ്യോഗിക ഇടങ്ങളില്‍ ഹിന്ദി ഭാഷയ്ക്കായിരിക്കും മുന്‍ഗണന. അതിനാല്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം അനിവാര്യമായിത്തീരും. മുന്‍ ഗവര്‍ണര്‍മാര്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍, പുതിയ ഗവര്‍ണര്‍ക്ക് ഹിന്ദിയോടാണ് ഏറെ താല്‍പര്യം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മറ്റുള്ളവരുമായുള്ള ആശയവിനിമയങ്ങളും ഇനി ഹിന്ദിയിലായിരിക്കും നടക്കുക.

ചടങ്ങുകളില്‍ ഗൗണും തൊപ്പിയും ധരിക്കാനുള്ള പതിവ് രീതി പിന്തുടരാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് വലിയ ചര്‍ച്ചയായി. ഇതേതുടര്‍ന്ന് പ്രോ ചാന്‍സലര്‍ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍, വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ രശ്മിയും മാത്രം കീഴ്വഴക്കമനുസരിച്ചുള്ള ഔദ്യോഗിക വേഷത്തിലെത്തി. ദീര്‍ഘകാലമായി തുടരുന്ന കീഴ്വഴക്കങ്ങളെ ലംഘിക്കുന്ന നടപടിയാണിതെന്നും, ചടങ്ങിന്റെ അന്തസ്സ് കുറയ്ക്കുന്ന തീരുമാനമാണിതെന്നും ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഇതിനോടകം വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.

Source link

Related Articles

Back to top button