MANORAMA
വാഹനം കുട്ടികൾക്ക് കളിപ്പാട്ടമല്ല, റോഡ് കളിസ്ഥലവുമല്ല: രക്ഷിതാക്കൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് കാറോടിപ്പിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ, തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. റോഡുകൾ കളിക്കാനുള്ള സ്ഥലമല്ലെന്നും കാറുകൾ കുട്ടികൾക്ക് വിനോദത്തിനുള്ള വസ്തുക്കളല്ലെന്നും കോടതി കർശനമായി ഓർമ്മിപ്പിച്ചു. 2020-ൽ മൈസൂരുവിൽ വെച്ചുണ്ടായ ഈ ദാരുണമായ വാഹനാപകടത്തിൽ ഒരു ദമ്പതികളും അവരുടെ മകനുമാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ ഹർജി നൽകിയ പിതാവ്.




