MANORAMA

ഒരു ബസ് വിടുമ്പോൾ ബാക്കിയാകുന്നത് നാല് ബസിനുള്ള യാത്രക്കാർ; പൊന്മുടിയിലെ യാത്രാദുരിതം ഇങ്ങനെ

വിതുര ∙ എല്ലാ ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പൊന്മുടിയിൽ നിന്ന് തിരികെ മടങ്ങുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്വകാര്യ വാഹനങ്ങൾക്കു പുറമേ കെഎസ്ആർടിസി ബസുകളിലും ധാരാളം യാത്രക്കാർ പൊന്മുടിയിലെത്തുന്നുണ്ട്. എന്നാൽ ഇവർ കഴിയുന്നത്ര സമയം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിക്കുന്നത്. അതിന്റെ ഫലമായി വൈകുന്നേരങ്ങളിൽ ബസിൽ കയറുന്നതും മടങ്ങുന്നതും അങ്ങേയറ്റം പ്രയാസകരമായി. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ എണ്ണം കൂടിയെങ്കിലും ബസ് സർവീസുകൾ കുറവാണ്. പൂജാ അവധി ദിവസങ്ങളിൽ പൊന്മുടിയിൽ നിന്ന് വിതുരയിലേക്ക് പുറപ്പെട്ട ബസുകളെല്ലാം തിങ്ങിനിറഞ്ഞു. പൊന്മുടിയിൽ നിന്നുള്ള മടക്കയാത്രയിലെ ഈ ബുദ്ധിമുട്ട് നീക്കാൻ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇടയ്ക്ക് സ്പെഷ്യൽ സർവീസുകൾ ഉണ്ടെങ്കിലും അത് മതിയാകുന്നില്ല. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് അനുകൂല തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Source link

Related Articles

Back to top button