KAUMUDI

‘ഇതുപോലൊരു ക്ഷണക്കത്ത് കണ്ടിട്ടേയില്ല’; വിവാഹം ക്ഷണിക്കാനെത്തി തമിഴിലെ പ്രമുഖ നിർമാതാവ്, വീഡിയോ

suraj-venjaramoodu
വിവാഹ ക്ഷണക്കത്ത് തുറന്നുനോക്കുന്ന സുരാജ് വെഞ്ഞാറമൂട്

ജയിലർ 2 പുറത്തിറങ്ങിയതോടെ തമിഴിലും ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൂടെ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഇപ്പോഴിതാ തമിഴ് നിർമാതാവും വ്യവസായിയുമായ കണ്ണൻ രവി തന്റെ മകന്റെ വിവാഹം ക്ഷണിക്കാൻ സുരാജിന്റെ വീട്ടിലെത്തിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കണ്ണൻ രവി കൈമാറിയ ക്ഷണക്കത്ത് സുരാജ് തുറന്നുനോക്കുന്നതാണ് വീഡിയോയിലുള്ളത്. തുറക്കുമ്പോൾ മയിൽപ്പീലി വിരിയുന്ന രീതിയിലാണ് പെട്ടി. ഇതുപോലൊരു ക്ഷണക്കത്ത് താൻ കണ്ടിട്ടേയില്ലെന്ന് സുരാജ് വെഞ്ഞാറമൂട് കണ്ണൻ രവിയോട് തമിഴിൽ പറയുന്നത് കേൾക്കാം. ക്ഷണക്കത്തിന് പുറമേ പെട്ടിയിൽ ധാരാളം സമ്മാനങ്ങളുമുണ്ട്. കൂടാതെ സമ്മാനങ്ങൾ നിറഞ്ഞ മറ്റൊരു പെട്ടിയും കണ്ണൻ രവിക്കൊപ്പം വന്നയാൾ സുരാജിന് കൈമാറുന്നുണ്ട്.

സന്തോഷവും അതിശയവും നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന സുരാജ് കണ്ണൻ രവിയെ ആലിംഗനം ചെയ്‌തു. ശേഷം വിവാഹം ക്ഷണിച്ചതിന് നന്ദിയും പറഞ്ഞു. സുരാജിന്റെ കുടുംബത്തെയും വീഡിയോയിൽ കാണാം. നവംബർ ഒന്നിനാണ് കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം. ഡിഎംകെ എംപി ഡി എം കതിർ ആനന്ദിന്റെ മകളും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗന്റെ കൊച്ചുമകളുമായ സെന്താമരൈ ആണ് വധു. നാല് ദിവസം ആഘോഷ ചടങ്ങുകൾ നടക്കുമെന്നാണ് വിവരം.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൻ രവി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് കണ്ണൻ രവി. ഈ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ദീപക് രവി. ജീവ നായകനായ തലൈവർ തമ്പി തലമയിൽ, രാവണക്കൂട്ടം, ടി എൻ 2026 എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് കണ്ണൻ രവി. പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്‌ത ടെക്‌സല എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് ദീപക്.

English Summary

Suraj Venjaramoodu is gaining popularity among Tamil audiences following Jailer 2. A video of producer Kannan Ravi visiting Suraj’s home to invite him to his son Deepak Ravi’s wedding has gone viral. Suraj was surprised by the elaborate invitation box, which opens like a peacock’s feathers, and thanked Kannan Ravi warmly.

RELATED TOPICS: SURAJ VENJARAMOODU JAILER 2, KANNAN RAVI SON WEDDING, SURAJ VENJARAMOODU VIRAL VIDEO, SURAJ VENJARAMOODU WEDDING INVITATION, SURAJ VENJARAMOODU VIRAL NEWS




Source link

Related Articles

Back to top button