MANORAMA
യുപിഐ നിരക്ക് വർദ്ധനവ്: പിൻവലിക്കണമെന്ന ആവശ്യവുമായി കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി

കൊച്ചി∙ യുപിഐ (UPI) ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് സമിതി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഡിജിറ്റൽ ഇടപാടുകളിലെ നിരക്ക് വർദ്ധനവിലൂടെ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും, ഒക്ടോബർ 13-ലെ സമര പരിപാടികളിൽ അണിനിരന്ന് ഐക്യദാർഢ്യം അറിയിക്കാനും യോഗം തീരുമാനിച്ചു.
Source link



