KAUMUDI

നോൺ ജേർണലിസ്റ്റ് പെൻഷൻ പതിനായിരം രൂപയാക്കുക

തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് വിഭാഗത്തിന്റെ പെൻഷൻ തുക പ്രതിമാസം പതിനായിരം രൂപയായി ഉയർത്തണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. സംഘടനയുടെ ഏഴാമത് സംസ്ഥാന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിതെളിയിച്ചു. ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ മാത്യു, സീനിയർ ജേർണലിസ്റ്റ് യൂണിയൻ അധ്യക്ഷൻ എസ്.ആർ.ശക്തിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ടി.കുഞ്ഞിരാവൻ, പി.ദിനകരൻ, കെ.എൻ.ലതാനാഥൻ, ഇ.എം.രാധ (രക്ഷാധികാരികൾ), ജയിംസ്‌കുട്ടി ജേക്കബ് (പ്രസിഡന്റ്), പി.സുധാകരൻ (വർക്കിംഗ് പ്രസിഡന്റ്), പി.എം.ഗോപി, സി.മോഹനൻ, കെ.എസ്.രാധാകൃഷ്ണൻ, കെ.പ്രേമരാജൻ (വൈസ് പ്രസിഡന്റുമാർ), വി.ബാലഗോപാലൻ (ജനറൽ സെക്രട്ടറി), എം.കെ.സുരേഷ്, എം.കെ.കമലൻ, സി.ഇ. മോഹനൻ, എം.അഷ്‌റഫ് (സെക്രട്ടറിമാർ), ടി.യു.മാത്യു (ട്രഷറർ), എം.സി.ശിവകുമാർ, സി.വേണുഗോപാൽ, ഒ.വി. വിജയൻ (മേഖലാ സെക്രട്ടറിമാർ).


Source link

Related Articles

Back to top button