KAUMUDI

നാദിയയുടെ ആ നോട്ടം

sss

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി D’ EUX എന്ന ചിത്രത്തിൽ നാദിയ മൊയ്തു എത്തുന്നത് അന്ന മാത്യൂസ് എന്ന കഥാപാത്രമായി. ദൃഢനിശ്ചയമുള്ള മുഖ ഭാവത്തോടെ നാദിയയുടെ പോസ്‌റ്റർ പുറത്തിറങ്ങി. ഭീഷ്മപർവ്വത്തിനുശേഷം നാദിയ വീണ്ടും അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നു. നവംബർ 19ന് ചിത്രം റിലീസ് ചെയ്യും.

നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി നീണ്ടതാരനിരയുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഉണ്ണി ആർ സംഭാഷണം എഴുതുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.




Source link

Related Articles

Back to top button