MANORAMA

‘ഇനിയില്ല ആ വിളി’: മലയാളി നഴ്സിന്റെ ജീവൻ കവർന്ന അപകടം നടന്നത് അമ്മയോട് സംസാരിച്ച് മണിക്കൂറുകൾക്കകം, നോവായി അവസാന ഫോൺ കോൾ


കോട്ടയം ∙ പതിവായി മകളെ വിളിക്കുന്ന അമ്മ ഏലിയാമ്മ ഇന്നലെയും ജെയ്‌സിമോളെ വിളിച്ചു. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു ഫോൺ കോൾ. ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങുകയാണെന്നും ഡ്രൈവറെ വിളിച്ചിട്ടുണ്ടെന്നും ജെയ്‌സിമോൾ പറഞ്ഞു. തിരികെ വന്നിട്ട് വിളിക്കാമെന്നു പറഞ്ഞ് ഫോൺ വച്ചു. ജെയ്സിമോളുടെ മരണവാർത്ത അറിയിച്ചുള്ള സുഹൃത്തിന്റെ വിളിയാണ് പിന്നീടുവന്നത്.ബെംഗളൂരുവിലെ നഴ്സിങ് പഠനത്തിന് ശേഷമാണ് സൗദിയിൽ ജോലിയിൽ പ്രവേശിച്ചത്. വർഷത്തിലൊരിക്കൽ വീട്ടിലെത്തുന്ന ജെയ്സിമോൾ 50 ദിവസത്തോളം നാട്ടിൽതങ്ങും. ഭർതൃപിതാവിന്റെ മരണത്തെത്തുടർന്ന് നാലുമാസം മുൻപ് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഡിസംബർ 26ന് വീണ്ടും വരാനിരിക്കുകയായിരുന്നു. ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരാണ് മക്കൾ.


Source link

Related Articles

Back to top button