KAUMUDI
രാഹുൽ ഗാന്ധിയെ കണ്ട് അനൂപ് ജേക്കബ്

ന്യൂഡൽഹി: കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി അദ്ധ്യക്ഷനും സംസ്ഥാന ഭക്ഷ്യ- സിവിൽ സപ്‌ളൈസ് മന്ത്രിയുമായ അനൂപ് ജേക്കബ് ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂഡൽഹി 10 ജൻപഥിൽ സോണിയാ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനെപ്പറ്റിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തു.
Source link



