KAUMUDI

 സിവിൽ പൊലീസ് പി.എസ്.സി ചുരുക്കപ്പട്ടിക ഇത്തവണ ചുരുക്കിയില്ല

തിരുവനന്തപുരം:സിവിൽ പൊലീസ് തസ്തികയിൽ നിയമനത്തിന് ഇത്തവണ ചുരുക്കപ്പട്ടിക വെട്ടിച്ചുരുക്കാതെ പി.എസ്.സി.കഴിഞ്ഞ തവണത്തെ കായിക ക്ഷമതാ പരീക്ഷയിൽ പകുതിയിലേറെപ്പേരും പുറത്തായിരുന്നു.
വനിതകളുടേതടക്കം ആറ് ബറ്റാലിയനുകളുടെ ചുരുക്കപ്പട്ടികയിലും കഴിഞ്ഞ തവണത്തേക്കാൾ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്. പുരുഷന്മാരുടെ അഞ്ച് ബറ്റാലിയനിലായി ആകെ 9,517 പേർ. ഈ ബറ്റാലിയനുകളുടെ കഴിഞ്ഞ വർഷത്തെ ചുരുക്കപ്പട്ടികയിൽ 5,679 പേർ മാത്രമാണ് ഉണ്ടായിരുന്നത്. 3,838 പേർ വർദ്ധിച്ചു. വനിതാ ബറ്റാലിയനിൽ 48 പേരും വർദ്ധിച്ചു. കഴിഞ്ഞ തവണ 1,286 പേർ ഉണ്ടായിരുന്നത് ഇത്തവണ 1,334 പേരായി.

പത്തനംതിട്ട ആസ്ഥാനമായ കെ.എ.പി മൂന്നാം ബറ്റാലിയന്റെ ചുരുക്കപ്പട്ടികയിൽ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലേറെ ഉദ്യോഗാർത്ഥികളുണ്ട്- 2,685 പേർ. എസ്.എ.പി., കെ.എ.പി.-5 ബറ്റാലിയനുകളുടെ ചുരുക്കപ്പട്ടികളാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. ഈയാഴ്ച ഈ പട്ടികകളും പ്രസിദ്ധീകരിക്കും.പുരുഷന്മാരുടെ ഏഴ് ബറ്റാലിയന്റെയും കഴിഞ്ഞ തവണത്തെ ചുരുക്കപ്പട്ടികയിൽ ആകെ 8,582 പേരാണുണ്ടായിരുന്നത്. കായിക പരീക്ഷ കഴിഞ്ഞതോടെ ഇത് 3,776 പേരുടേതായി ചുരുങ്ങി. . ഇതോടെ, ഇത്തവണ കോൺസ്റ്റബിൾ വിജ്ഞാപനത്തിന് അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞിരുന്നു. ഏഴ് ബറ്റാലിയനുകൾക്ക് മൊത്തത്തിൽ ഒരു ലക്ഷം അപേക്ഷകർ പോലുമുണ്ടായില്ല. കഴിഞ്ഞ തവണ ചുരുക്കപ്പട്ടികയിൽ പോലും ഉൾപ്പെടാതിരുന്നതിനാൽ പലരും പുതിയ വിജ്ഞാപന പ്രകാരം അപേക്ഷിച്ചില്ലെന്നാണ് അറിയുന്നത്.


Source link

Related Articles

Back to top button