KAUMUDI

ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി; പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികജാതി വനിതകളുടെ സാമ്പത്തിക സുരക്ഷയ്ക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിൽ അധികമോ വനിതകൾ അംഗങ്ങളായ ജില്ലാ രജിസ്ട്രാർ ഓഫീസിൽ /കുടുംബശ്രീയിൽ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തതുമായ സ്വയം സഹായ സംഘങ്ങൾക്കും, സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകൾക്കും (വ്യക്തിഗതം) അപേക്ഷിക്കാം. സംരംഭം ആരംഭിക്കുന്നതിന് ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75 % വും (പരമാവധി 10,00,000 രൂപ) വ്യക്തികൾക്ക് 5 ലക്ഷം വരെയുള്ള പ്രൊജക്ട് കോസ്റ്റിന്റെ 75 % വും (പരമാവധി 3,75,000 രൂപ) വകുപ്പ് സബ്സിഡിയായി നൽകും.

സ്വയം സഹായ സംഘത്തിലെ ഓരോ അംഗത്തിന്റെയും കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയരുത്.
യോഗ്യത: ഏഴാം ക്ലാസ് പാസ്. പ്രായപരിധി: 21-55. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ 15നു മുൻപ് സമർപ്പിക്കണം. വിവരങ്ങൾക്ക്: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഇമെയിൽ: ddoforscalpy@gmail.com


Source link

Related Articles

Back to top button