KAUMUDI

ജാമ്യം നൽകാൻ ആരുമില്ല നിരാശ; ഒബ്‌സർവേഷൻ ഹോമിൽ വിദ്യാർത്ഥി ജീവനൊടുക്കി

സൂചനാ ചിത്രം

കോട്ടയം: ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിന്റെ ഭാഗമായ ഒബ്‌സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ജാമ്യം നേടി പുറത്തിറക്കാൻ ആരും എത്താതിരുന്നതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ബന്ധുവിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലവും കേസും ചൂണ്ടിക്കാണിച്ചാണ് സെപ്റ്റംബർ ഏഴാം തീയതി കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. തുടർന്ന് മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയെങ്കിലും കുട്ടിക്ക് ജാമ്യം നൽകാൻ ആരും എത്തുകയുണ്ടായില്ലെന്ന് പൊലീസിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.


Source link

Related Articles

Back to top button