ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ വഴികൾ തേടി കൗമുദി ടിവി കോൺക്ലേവ് ഇന്ന്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുന്ന പുതിയ പരിഷ്‌കരണങ്ങൾ വിലയിരുത്തുന്നതിനായി കൗമുദി ടിവി ഒരുക്കുന്ന ഉന്നതവിദ്യാഭ്യാസ സാങ്കേതിക കോൺക്ലേവ് ഇന്ന് സമാരംഭിക്കും. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ വെച്ച് വൈകുന്നേരം അഞ്ച് മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കും.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് സി.ഇ.ഒ ഡോ. രാജശ്രീ എം.എസ്, കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ, ജനറൽ മാനേജർ സുധീർകുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. അമൃത വിശ്വവിദ്യാപീഠം, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സഫയർ, നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി, കിംസ് ഹെൽത്ത് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
Source link




