MANORAMA

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസ വിധി

ലക്നൗ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ അപകീർത്തികരമായി ഒന്നുമില്ലെന്നാണ് വിധി പറഞ്ഞ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിലയിരുത്തിയത്.

വിധി കേൾക്കുന്നതിനായി രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ടെത്തിയിരുന്നു. അതിനിടെ, ലക്നൗവിൽ നിന്ന് കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ വെച്ച് ആംബുലൻസുമായി കൂട്ടിയിടിച്ച് രാഹുലിന്റെ വാഹനവ്യൂഹത്തിന് അപകടം സംഭവിച്ചു.

Source link

Related Articles

Back to top button