ഐപിഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; കൊല്ലം സിറ്റി പോലീസ് കമ്മിഷണറെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന എം. ഹേമലതയെ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിലേക്ക് സ്ഥലം മാറ്റി. പകരം, ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് എസ്.പിയായിരുന്ന അശ്വതി ജിജിയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ ദീപക് ധൻകറിനെ എസ്.എ.പി കമാൻഡന്റായി മാറ്റിയപ്പോൾ, നിലവിൽ ആ സ്ഥാനത്തിരുന്ന യോഗേഷ് മന്ദയ്യയെ തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണറാക്കി നിയമിച്ചു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പിയായിരുന്ന വി.ജി. വിനോദ് കുമാറിനെ പൗരാവകാശ സംരക്ഷണ വിഭാഗം എസ്.പിയായും നിയമിച്ചു.
എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പിയായ എം.ജെ. സോജനെ വിജിലൻസ് മധ്യമേഖല എസ്.പിയായി മാറ്റി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ശബരിമല ആടിയശിഷ്ടം നെയ്യ് കേസിന്റെ അന്വേഷണം അദ്ദേഹം തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് എസ്.പിയായ എ. ഷാഹുൽ ഹമീദിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ടെക്നിക്കൽ ഇന്റലിജൻസ് എസ്.പിയായി നിയമിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ എസ്.പിയായിരുന്ന പ്രജീഷ് തോട്ടത്തിലിനെ മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയായും നിയമിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റായിരുന്ന ശക്തിസിംഗ് ആര്യയെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചു.
Source link




