പോരാട്ടവുമില്ല, മത്സരവുമില്ല; മന്ത്രിക്ക് ചുട്ട മറുപടിയുമായി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

തിരുവനന്തപുരം ∙ ‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിര്‍മലം’ എന്ന പേരിലും വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ‘ഐ.സി. 100 ചലഞ്ച്’ എന്ന പേരിലും പ്രഖ്യാപിച്ച പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് വിവാദമുണ്ടായത്. നിര്‍മലം അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിയാണ്. ഇതില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വലിയ റോളൊന്നും ഇല്ലാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു പറയുന്നത്.
Source link




