KAUMUDI

അടൂരിൽ കെഎസ്‌യു-ഡിവൈഎഫ്‌ഐ ഏറ്റുമുട്ടൽ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ ഡിവൈഎഫ്ഐ – കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഏഴംകുളത്ത് ഡൽഹി ജന്തർമന്ദർ സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് കെഎസ്യു പ്രവർത്തകരെ ഡിവൈഎഫ്ഐ സംഘം ആക്രമിച്ചതാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. നീണ്ട മണിക്കൂറുകളോളം ഈ സംഘർഷാവസ്ഥ തുടർന്നു. ഇതിനിടയിൽ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് നേരെയും കല്ലേറുണ്ടായി.

ഈ സംഘർഷത്തിനിടയിൽ മുൻ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേൽക്കുകയുണ്ടായി. ഇതിന്റെ പ്രതികാരമെന്നോണം സിപിഎം ഏരിയാ സെക്രട്ടറിയുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. ഇന്നലെ രാത്രി ഏഴു മണിക്ക് ആരംഭിച്ച അക്രമസംഭവങ്ങൾ നാല് മണിക്കൂറോളമാണ് നീണ്ടുനിന്നത്. പരിക്കേറ്റവരെ ഉടൻതന്നെ വൈദ്യസഹായത്തിനായി ആശുപത്രിയിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലും കൂട്ടുകാരും ചേർന്ന് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ പരാടിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രാഹുലും പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, സിപിഎം നേതാവിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                        English Summary

                            A clash between DYFI and KSU workers in Adoor, Pathanamthitta, lasted around four hours, with reports of assaults and stone-pelting at a private hospital. Former MLA Rahul Mamkootathil was reportedly injured. Police registered three cases, including one based on an SFI complaint against Rahul and another concerning damage to a CPM leader’s car.                            
                    RELATED TOPICS: ADOOR DYFI KSU CLASH, RAHUL MAMKOOTATHIL NEWS, ADOOR POLITICAL CLASH, PATHANAMTHITTA CLASH NEWS, DYFI KSU CLASH KERALA

Source link

Related Articles

Back to top button