MANORAMA
കരുനാഗപ്പള്ളി സ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ക്രൂരത; മുടിയിൽ പിടിച്ച് ഭിത്തിയിലിടിച്ചു

കരുനാഗപ്പള്ളി∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്രൂരമർദനമേറ്റതായി പരാതി. സ്കൂളിലെ വിജനമായ ഒരു മുറിയിൽ വെച്ച് അഞ്ച് സഹപാഠികൾ ചേർന്ന് കുട്ടിയെ മർദിക്കുകയും തല ഭിത്തിയിലിടിപ്പിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മർദനത്തിൽ കണ്ണിന് ഗുരുതര പരുക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാഴ്ചശക്തിയെ ഇത് ബാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് കുടുംബാംഗങ്ങൾ.
അതേസമയം, ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനികൾ തമ്മിലുണ്ടായ സംഭവത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ആരോപണവിധേയരായ കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) നേതൃത്വത്തിൽ കൗൺസലിങ് നൽകി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
Source link




