KAUMUDI

വടക്കുംനാഥന്റെ മണ്ണിൽ കാരുണ്യത്തിന്റെ പെരുമഴ തീർത്ത് ഹരിവരാസനം ട്രസ്റ്റ്

തൃശ്ശൂരിൽ കെ.എം.പി. ബിൽഡേഴ്സിന്റെ സാരഥി കെ.എം. പരമേശ്വരനിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ പ്രഥമ അംഗത്വ തുക സ്വീകരിക്കുന്നു

തൃശ്ശൂർ: രാജ്യവ്യാപകമായി സേവനം അനുഷ്ഠിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വടക്കുംനാഥന്റെ തിരുമുറ്റമായ തൃശ്ശൂരിലേക്കും വ്യാപിപ്പിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് ട്രസ്റ്റിന്റെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും പുതിയ സമിതികൾ രൂപീകരിക്കുന്നതിന്റെയും ഭാഗമായാണ് തൃശ്ശൂരിൽ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.

തൃശ്ശൂരിൽ വെച്ച് നടന്ന ചടങ്ങിൽ, കെ.എം.പി. ബിൽഡേഴ്സ് ഉടമ കെ.എം. പരമേശ്വരനിൽ നിന്ന് ട്രസ്റ്റ് ചെയർമാൻ പി. മോഹൻകുമാർ, ഡയറക്ടർ ജി.എൻ. സത്യനാരായണ, റീജണൽ ഡയറക്ടർ എസ്.കെ. നായർ എന്നിവർ ചേർന്ന് ആദ്യ അംഗത്വ ഫീസ് ഏറ്റുവാങ്ങി.


Source link

Related Articles

Back to top button