KAUMUDI

വീണാ ജോർജ് പാർട്ടിയിൽ സജീവമല്ലാത്തത് ചികിത്സയ്ക്ക് പോയതിനാൽ : രാജു ഏബ്രഹാം

പത്തനംതിട്ട : മുൻ മന്ത്രി വീണാജോർജ് പാർട്ടിയിൽ സജീവമല്ലാത്തത് ചികിത്സ കാരണമാണെന്നും ഇതിന്റെ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിയെപ്പറ്റി വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് വീണാ ജോർജ്. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ ജില്ലയിലെ പാർട്ടിയുടെ ഭാഗവുമാണ്. വീണ പാർട്ടിയിൽ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് രാജു ഏബ്രഹാം പറഞ്ഞു. വീണാജോർജ് പാർട്ടി കമ്മിറ്റികളിലും പരിപാ‌ടികളിലും പങ്കെടുക്കുന്നില്ലെന്ന് വിമർശനം ശക്തമാണ്. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ആറ്, ഏഴ് തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന വിപുലീകൃത ജില്ലാകമ്മിറ്റിയിൽ വീണയുൾപ്പടെ സജീവമല്ലാത്ത നേതാക്കൾക്കെതിരെ വിമർശനമുണ്ടാകുമെന്നാണ് സൂചന.


Source link

Related Articles

Back to top button