KAUMUDI

ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നയാൾ: എം.വി. ഗോവിന്ദൻ

പാലക്കാട്: ഓഫറുകൾ പ്രതീക്ഷിച്ച് ബി.ജെ.പിയിലേക്ക് എത്തിയവരിൽ ഒരാളാണ് ശ്രീലേഖയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

മേയർ സ്ഥാനം ലഭിക്കാത്തതിൽ അവ‌ർക്ക് അതൃപ്തിയുണ്ടാകാം. അവർ ഇനി എങ്ങോട്ട് പോകുമെന്നത് വ്യക്തമല്ല. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് പ്രത്യേക രാഷ്ട്രീയമില്ല,അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. തിരുവനന്തപുരം നഗരസഭയിലെ ഭരണപ്രതിസന്ധിയെ സി.പി.എം വേണ്ട വിധത്തിൽ ഉപയോഗിക്കും.അതേസമയം കേ​ര​ള​ത്തി​ലേ​ത് ​ആ​ർ.​എ​സ്.​എ​സ്,​ ​ബി.​ജെ.​പി​ ​’​സ്‌​പോ​ൺ​സേ​ഡ്’​ ​സ​ർ​ക്കാ​രാ​ണു​ള്ള​തെ​ന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


Source link

Related Articles

Back to top button