KAUMUDI

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? മെമ്പറെ കുളത്തിൽ തള്ളിയിട്ട് എംഎൽഎയുടെ ഉദ്ഘാടനം, വീഡിയോ വൈറൽ

ഷബീർ മഞ്ഞാമ്പ്രയെയും നജ്മ തബ്ഷിറയേയും കുളത്തിലേയ്ക്ക് തള്ളിയിടുന്നു

മലപ്പുറം: മലപ്പുറത്തെ ഒരു കുളം ഉദ്ഘാടനത്തിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മങ്കട പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളമാണ് വ്യത്യസ്തമായ ഉദ്ഘാടനത്തിലൂടെ വൈറലായത്. ഉദ്ഘാടനം നിർവഹിച്ചതാകട്ടെ മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയും.

ഇന്നലെയായിരുന്നു കുളത്തിന്റെ ഉദ്ഘാടനം. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ഷബീ‌ർ മഞ്ഞാമ്പ്രയെ കുളത്തിൽ തള്ളിയിട്ടായിരുന്നു എംഎൽഎയുടെ ഉദ്ഘാടനം. മെമ്പർ കുളത്തിൽ ചാടിയാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ചടങ്ങിന് മുൻപ് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ ചാടുകയാണെങ്കിൽ എംഎൽഎയും ബ്ലോക്ക് പ്രസിഡന്റും ചാടുമെന്ന് ഷബീറും മറുപടി നൽകി.

എന്നാൽ നാടമുറിച്ചതിന് പിന്നാലെ ഷബീറിന്റെ കണക്കൂക്കൂട്ടലുകളെല്ലാം തെറ്രിച്ച് എംഎൽഎയും ഒപ്പമുള്ളവരും ചേർന്ന് കുളത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. കുളത്തിൽ നിന്ന് കരയിൽ കയറിയ ഷബീർ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയേയും കുളത്തിലേയ്ക്ക് തള്ളിയിട്ടു. സുരക്ഷയ്ക്കായി ട്യൂബുകൾ ഉൾപ്പെടെ കുളത്തിൽ സജ്ജീകരിച്ച ശേഷമായിരുന്നു ഈ വെറൈറ്റി ഉദ്ഘാടനം.

English Summary

A unique pond inauguration in Mankada, Malappuram, went viral after MLA Manjalamkuzhi Ali pushed ward member Shabir Manjampra into the water. Subsequently, the member pushed Perinthalmanna Block Panchayat President Adv. Najma Tabshira into the pond. The unusual ceremony, held with safety measures, garnered significant social media attention.
RELATED TOPICS: MALAPPURAM POND INAGURATION, POND INAGURATION VIRAL VIDEO, MALAPPURAM


Source link

Related Articles

Back to top button