കളമശേരി കൂട്ടബലാത്സംഗം: പണത്തിന് മുകളിൽ നീതി ഉറപ്പിച്ച് ബന്ധുക്കൾ, കേസിൽ നിന്ന് പിന്മാറില്ല

ഇതിനിടയിൽ, വയനാട്ടിൽ നിന്നും പിടികൂടിയ ആലപ്പുഴ സ്വദേശികളായ ശരണ്യ (അമ്മു), സഞ്ജു എന്നിവരെ കൊച്ചിയിലെത്തിച്ച ശേഷം ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഇവരെ ചോദ്യം ചെയ്തു. രാത്രിയോടെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നീട് ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
ഈ കേസിൽ ഏറ്റവും ഒടുവിലായി അറസ്റ്റിലായ ഒന്നാം പ്രതിയും സ്പാ ഉടമയുമായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചു. ഇവരെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പാ, ഇടപ്പള്ളിയിലെ ലോഡ്ജ് എന്നിവിടങ്ങളിൽ പ്രതികളെ നേരിട്ടെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിൽ തൊഴിൽതേടിയെത്തിയ ഇവർ, മുൻപ് വിവിധ സ്പാകളിൽ ജോലി ചെയ്തിരുന്ന പരിചയസമ്പത്തുവച്ചാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ മറവിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ട ശേഷമേ വിസ്തൃതമായ മൊഴി രേഖപ്പെടുത്തുകയുള്ളൂ.
കഴിഞ്ഞ മാസം രണ്ടിനാണ് സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഇടപ്പള്ളിലെ ഒരു സ്വകാര്യ ലോഡ്ജിലേക്ക് വരുത്തിക്കുവച്ച് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ആദ്യം കൂട്ടമാനഭംഗം, ദൃശ്യം
പകർത്തി തുടർചൂഷണം
ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രതികൾ കൃത്യമായ മുൻകൂട്ടിയുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തൊഴിൽ പരസ്യങ്ങൾ കണ്ട് സമീപിക്കുന്നവർക്ക് ആദ്യം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിക്കും. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി ലഹരി വസ്തുക്കൾ നൽകിയ ശേഷം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയാണ് പതിവ്. ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അത് കാണിച്ച് ഭയപ്പെടുത്തി വരുതിയിൽ നിർത്തി ചൂഷണം ചെയ്യും. ഇത്തരത്തിൽ നിരവധി യുവതികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണം. ഇരയായ യുവതിക്ക് മികച്ച ചികിത്സയൊരുക്കണം. അനധികൃത മസാജ് കേന്ദ്രങ്ങളും സ്പാകളും അടച്ചു പൂട്ടണം.
– ജെബി മേത്തർ എം.പി,
സംസ്ഥാന പ്രസിഡന്റ്,
മഹിളാ കോൺഗ്രസ്
Source link



