SAMAYAM

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, ചരിത്രനേട്ടത്തിൽ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. കേരള ഗോൾഡ് മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 1680 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഇതോടെ സ്വർണവില പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 210 രൂപ വർധിച്ച് 13,430 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിലെത്തിയതാണ് വില വർധനവിന് വഴിയൊരുക്കിയത്. സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയും വർധനവോടെയാണ് വ്യാപാരം നടക്കുന്നത്.
CJP Protest: കണ്ടില്ലെന്ന് നടിക്കാനാവില്ല, വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പം കോൺഗ്രസും; ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയ്ക്ക് സമ്മർദ്ദമേറുന്നു
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 175 രൂപ കൂടി 11,035 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ഒഴികെ 18 കാരറ്റ് സ്വർണം ഒരു പവന് 88,280 രൂപയാണ്. ഇവ രണ്ടും ചേർത്താൽ വില ഒരു ലക്ഷം രൂപ കടക്കും. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ വർധിച്ച് 8595 രൂപയായി. പവന് 68,760 രൂപയാണ് ഇതിൻ്റെ ഇന്നത്തെ നിരക്ക്.

9 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഗ്രാമിന് 85 രൂപയുടെ വർധനവാണുണ്ടായത്, ഇതോടെ വില 5545 രൂപയായി. ഒരു പവന് 44,360 രൂപയാണ്. ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോൾ വില 60,000 രൂപയോടടുക്കും.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലുണ്ടായ വർധനവ് വ്യവസായ മേഖലയ്ക്കും വലിയ തിരിച്ചടിയാണ്. സ്വർണവില തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിൽ നിൽക്കുന്നതും ദിവസേന വില കുതിച്ചുയരുന്നതും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം കരുതിവെക്കുന്ന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Samayam Malayalamരാഹുൽ ഗാന്ധിയെ വലിച്ചിഴച്ചു, പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസ് തടഞ്ഞു; ഡൽഹി പോലീസിനെതിരെ വിഡി സതീശൻ
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സ്വർണവിലയിലെ ഈ കുതിപ്പ് കാര്യമായി ബാധിക്കും. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടുന്നതോടെ സ്വർണം വാങ്ങുന്നതിന് ഭീമമായ തുക ചെലവാക്കേണ്ടി വരും. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി വരും ദിവസങ്ങളിലും വിലയിൽ വ്യത്യാസങ്ങൾ വന്നേക്കാമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.
… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button