MANORAMA

മേഘം കനക്കുന്നു! ഇന്ന് (26) ഏഴ് ജില്ലകളിൽ യെലോ അലർട്ട്; ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം∙ വിവിധ ജില്ലകളിൽ ഇന്ന് (26) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെലോ അലർട്ട് നൽകിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

Source link

Related Articles

Back to top button