MANORAMA
സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം; നവവധു ആശുപത്രിയിൽ

കൊല്ലം∙ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് നേരെ ക്രൂരമായ കയ്യേറ്റം. ദേഹമാസകലം ഗുരുതര പരുക്കുകളോടെ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദു, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർന്ന് ഭർത്താവ് അഞ്ജുവിനെ സൗദിയിലെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും, അവിടെവച്ച് കുക്കർ, ലാപ്ടോപ് ചാർജർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഭീകരമായ പീഡനത്തിനിരയായ യുവതി കഴിഞ്ഞ സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Source link




