MANORAMA

കച്ചവടം കരിഞ്ഞുണങ്ങുന്നു; മണിക്കൂറുകൾ നീളുന്ന ലോഡ്ഷെഡിംഗിൽ പൊറുതിമുട്ടി വ്യാപാരികൾ

ചെറുവാഞ്ചേരി ∙ ടൗണിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായതോടെ ദുരിതത്തിലായി വ്യാപാരികളും ചെറുകിട വ്യവസായികളും. ദിവസവും മണിക്കൂറുകളോളം കറന്റ് പോകുന്നതു കാരണം ഹോട്ടലുകൾ, കൂൾബാർ, പ്രിന്റിങ് പ്രസ്, ധാന്യ മിൽ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായിരിക്കുകയാണ്.

യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുള്ള ഹോളോബ്രിക്സ് നിർമാണ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പവർകട്ടും അപ്രഖ്യാപിത വൈദ്യുതി തടസ്സവും കാരണം തൊഴിലെടുക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ് ഇവിടത്തെ തൊഴിലാളികളും.


Source link

Related Articles

Back to top button