വാൽപാറ ദുരന്തം: കുറ്റപത്രം വൈകുന്നു; ഇൻഷുറൻസ് ആനുകൂല്യങ്ങളും തടഞ്ഞു ജനജീവിതം ദുസ്സഹത്തിൽ

പെരിന്തൽമണ്ണ ∙ പത്തുപേരുടെ ജീവനെടുത്ത വാൽപാറ ദുരന്തത്തിൽ തമിഴ്നാട് പൊലീസ് ഇതുവരെ അന്തിമ കുറ്റപത്രം (ഫൈനൽ ചാർജ് ഷീറ്റ്) സമർപ്പിച്ചില്ല. കുറ്റപത്രമുൾപ്പെടെയുള്ള പൊലീസിന്റെ ഔദ്യോഗിക രേഖകൾ ലഭിക്കാത്തതു കാരണം, മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങളും മറ്റ് അടിയന്തര സഹായങ്ങളും വൈകുകയാണ്.
കഴിഞ്ഞ ഏപ്രിൽ 17നാണ് വാൽപാറയിലേക്കുള്ള 13-ാം ഹെയർപിൻ വളവിൽ നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. പൊള്ളാച്ചിക്കടുത്ത് കാടമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതും അവിടെത്തന്നെയാണ്.
തമിഴ്നാട്ടിലെ ഭരണമാറ്റവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളുമാണ് കുറ്റപത്രം വൈകാൻ കാരതെയെന്നാണ് അനൗദ്യോഗിക വിശദീകരണം. എന്നാൽ, അപകടത്തിൽ പരിക്കേറ്റവരുടെയോ മരിച്ചവരുടെ ബന്ധുക്കളുടെയോ മൊഴിപോലും ഇതുവരെ രേഖപ്പെടുത്താൻ തമിഴ്നാട് പൊലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
നിയമപ്രകാരം അപകടം നടന്ന് ആറു മാസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഈ കാലാവധി അവസാനിക്കാൻ ഇനി വെറും രണ്ടു ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്ന് കുറുപ്പ പഞ്ചായത്ത് പ്രസിഡന്റ് പാലത്തിങ്ങൽ സലാം വ്യക്തമാക്കി. ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കുന്നതിനായി മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ (MACT) സമീപിക്കാനും അന്തിമ കുറ്റപത്രം അത്യാവശ്യമാണ്.
Source link



