MANORAMA
ജനപിന്തുണ കുറയുന്നതായി കുറിപ്പിൽ; പ്രസംഗത്തിൽ ആ ഭാഗം ഒഴിവാക്കി എം.വി. ഗോവിന്ദൻ

പാലക്കാട് ∙ തുടർഭരണത്തിൽ ജനപിന്തുണയിൽ ഇടിവുണ്ടാകുന്നുവെന്ന ‘രാഷ്ട്രീയ തിരിച്ചറിവ്’ പ്രസംഗത്തിന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദൻ ആ ഭാഗം ഒഴിവാക്കി. തുടർച്ചയായി അധികാരത്തിൽ വരുമ്പോൾ ജനപിന്തുണ കുറയുന്നുവെന്നും വർഗബഹുജന സംഘടനകളുടെ സ്വാധീനം ദുർബലമാകുന്നുവെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ സംസാരിക്കാൻ അദ്ദേഹം നോട്ടുപുസ്തകത്തിൽ പ്രത്യേകമായി കുറിപ്പുകൾ തയാറാക്കിയിCരുന്നു.
Source link



