ഏഴാം ക്ലാസ് ജയം ഇനി എളുപ്പമല്ല; കണക്കും ഇംഗ്ലീഷും മലയാളവും നിർബന്ധമാക്കി സർക്കാർ

ക്ളാസ് റൂം പ്രതീകാത്മകചിത്രം
തിരുവനന്തപുരം: മലയാളത്തിലും ഗണിതശാസ്ത്രത്തിലും ആവശ്യമായ മികവ് കൈവരിക്കാതെ ഒരു വിദ്യാർത്ഥിയെയും ഏഴാം ക്ലാസിലേക്ക് ഉപരിപഠനത്തിന് അയക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ഒത്തുചേർന്ന് നടപ്പാക്കുന്ന ‘റിവൈവ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ഗണിതജ്ഞാനത്തിലും മലയാളം, ഇംഗ്ലീഷ് ഭാഷാപാടവത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി അവരെ മറ്റുള്ളവരോടൊപ്പം വളർത്തിയെടുക്കുന്ന റിവൈവ് പദ്ധതി വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കും. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. എല്ലാ സിംഗിൾ ടീച്ചർ വിദ്യാലയങ്ങളും എൽ.പി. വിദ്യാലയങ്ങളായി ഉയർത്തി. അദ്ധ്യാപകരുടെ വർഷങ്ങളായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ഹൈസ്കൂൾ തലത്തിൽ കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പഠനം ആരംഭിച്ചതോടൊപ്പം എൽ.പി, യു.പി വിദ്യാലയങ്ങളിൽ ഡിജിറ്റൽ സ്ക്വയറുകൾ സജ്ജമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുതിയ ബാച്ചുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ഭാവികാലത്തെ വിജയകരമായി വാർത്തെടുക്കുന്നതിൽ ഭാഷാശാസ്ത്രപരവും ഗണിതപരവുമായ അറിവുകൾക്ക് വലിയ പങ്കുണ്ടെന്ന് ചടങിൽ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ, തിരുവനന്തപുരം എസ്.പി.ഒ ഇൻചാർജ് വി.കെ. അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു. ആർ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പി.ടി.എ പ്രസിഡന്റ് മനോജ് കെ.ബി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
English Summary
General Education Minister N. Shamsudeen said no student would be promoted to Class 7 without achieving adequate improvement in language and mathematics skills. He made the statement while announcing the state-level implementation of the Revive project, jointly launched by the General Education Department and Samagra Shiksha Kerala.
RELATED TOPICS: LANGUAGES, MATHS, IMPROVEMENT, N. SHAMSUDEEN
Source link




