MANORAMA
മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ ജയിൽ മേധാവി പടിയിറങ്ങുന്നു; എല്ലാ വധശിക്ഷകളും മരവിപ്പിച്ച് ഗവർണർ

ടെനിസി ∙ അമേരിക്കയിലെ ടെനിസി സംസ്ഥാനത്തുള്ള റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റൂഷനിൽ വധശിക്ഷ നടപ്പാക്കുന്നതിനിടയിലുണ്ടായ ഗുരുതര വീഴ്ചയെത്തുടർന്ന്, ടെനിസി കറക്ഷൻ ഡിപ്പാർട്ട്മെന്റ് കമ്മീഷണറും ജയിൽ മേധാവിയുമായ ഫ്രാങ്ക് സ്ട്രാഡ പദവിയിൽ നിന്ന് പടിയിറങ്ങുന്നു. കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിക്ക് മാരകമായ വിഷാംശം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. ഐവി ലൈനുകൾ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്ന് ബോധരഹിതയായ തടവുകാരി നിലവിൽ വെന്റിലേറ്ററിലും ഗുരുതരാവസ്ഥയിലുമാണ്.
Source link



