KAUMUDI

കെഎസ്ആർടിസിയുടെ മുഖംമാറ്റം; ചരിത്രത്തിലേക്ക് മറ്റൊരു പൊൻതൂകൂടി നാളെ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിലവിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന കെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് ശൃംഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കാർഗോ സേവനങ്ങൾ വരുന്നു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ വച്ച് നാളെ (ഒക്ടോബർ 7) ഉച്ചയ്ക്ക് 12.30-ന് ഗതാഗത മന്ത്രി സി.പി. ജോൺ പുതിയ കാർഗോ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കും.

ടിക്കറ്റ് ഇതര വരുമാനസ്രോതസ്സുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പൊതുഗതാഗത സ്ഥാപനങ്ങൾ നടപ്പിലാക്കി വിജയം കണ്ട കാർഗോ മാതൃകകൾ വിലയിരുത്തിയാണ് കെഎസ്ആർടിസിയും ഈ പുതിയ സംരംഭത്തിലേക്ക് ചുവടുവെക്കുന്നത്.

ഈ ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കുന്നതാണ്. പരിപാടിയിൽ ശശി തരൂർ എം.പി, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കെഎസ്ആർടിസി സി.എം.ഡി പ്രമോജ് ശങ്കർ എന്നിവർക്ക് പുറമെ വിവിധ ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരിക്കും.

RELATED TOPICS: KSRTC KERALA, KSRTC LATEST UPDATE, KSRTC HISTORIC MOMENT, KERALA TRANSPORT, കെഎസ്ആർടിസി മാറ്റം


Source link

Related Articles

Back to top button