KAUMUDI

തീ മഴയല്ല, പെയ്യുന്നത് പെരുമഴ! സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഭേദഗതി വരുത്തി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ മുൻ അലർട്ടുകൾ മാറ്റി പുതിയതായി മഞ്ഞ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതോടെ ആകെ പതിനൊന്ന് ജില്ലകളിലാണ് ഇപ്പോൾ മഞ്ഞ അലർട്ടുള്ളത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത രണ്ട് മണിക്കൂർ കാലയളവിൽ ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. ഇതിനുശേഷം ഈ ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുന്നതാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരത്തെ തന്നെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങൾക്ക് പുറമേയാണ് ഇപ്പോൾ കൊല്ലത്തും ആലപ്പുഴയിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതിനിടെ, സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടുന്നുണ്ട്. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിച്ചു. ഇടിമിന്നലിന് സാധ്യതയുള്ള വേളകളിൽ തുറസ്സായസ്ഥലങ്ങളിലും മരച്ചുവടുകളിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.

കൂടാതെ, തിരുവനന്തപുരം ജില്ലയുടെ തീരമേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു.

                        English Summary

                            Kerala’s rain alert has been updated, with yellow alerts issued for Kollam and Alappuzha, bringing the total to 11 districts. Thiruvananthapuram and Kollam have been placed under an orange alert for the next two hours, followed by yellow alerts. Thiruvananthapuram is experiencing heavy rain, thunder and lightning. Coastal areas may witness rough seas and waves reaching 0.8–1.1 metres.                            
                    RELATED TOPICS: KERALA RAIN, KERALA WEATHER, RAIN ALERT KERALA, KERALA MONSOON, KERALA RAIN WARNING

Source link

Related Articles

Back to top button