KAUMUDI

കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല: സുപ്രധാന നിരീക്ഷണവുമായി കോടതി

കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല

കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന ആരോപണമോ പരാതിയോ ഇല്ലാതെ ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിയമപരമായി സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസിലെ പ്രതിയുടെ ജാമ്യം തുടരന്വേഷണത്തിന്റെ പേരിൽ റദ്ദാക്കിക്കൊണ്ടുള്ള കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്. പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അബ്ദുൽ റഫീഖാണ് വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക ശേഷി പരിശോധനയ്ക്കും തിരിച്ചറിയൽ പരേഡിനും വിധേയനാക്കുന്നതിനായി ജാമ്യം റദ്ദാക്കുന്നുവെന്ന കീഴ്ക്കോടതിയുടെ നടപടി പ്രഥമദൃഷ്ട്യാ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കുന്നതിന് കൃത്യവും വ്യക്തവുമായ കാരണങ്ങൾ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.

October 27, 2026


Source link

Related Articles

Back to top button