KAUMUDI

ഉല്ലാസ് കൃഷ്ണ ചിത്രം ഇന്ന് ആരംഭിക്കും, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി വീണ്ടും ദിലീപ്

sss

ദിലീപ് നായകനായി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് ആലപ്പുഴയിൽ ചിത്രീകരണം ആരംഭിക്കും. ജഗൻ ഷാജി കൈലാസിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന നീക്കത്തിനുശേഷം ദിലീപ് വീണ്ടും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. ജോണി ആന്റണി ,​ സുധി കോപ്പ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദ ഇൻവെസ്റ്റിഗേഷൻ ബിഗ്ഗിൻസ് എന്നാണ് ടാഗ്‌ലൈൻ. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എം- സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.

വരനെ ആവശ്യമുണ്ട്,​ സാജൻ ബേക്കറി സിൻസ് 1962,​ ലവ് ആക്ഷൻ ഡ്രാമ,​ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ് എം. സ്റ്റാർ എന്റർടെയ്ൻമെന്റ്സ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് വേഫെറർ ഫിലിംസിനൊപ്പം എം- സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെനിർമ്മാണ പങ്കാളിത്തത്തിലായിരുന്നു. സിജു വിത്സൺ നായകനായ ടൈം ലൂപ്പ് ചിത്രം പുഷ്പകവിമാനത്തിനുശേഷം ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നായിക പ്രാധാന്യമില്ലാത്ത ചിത്രം എന്നാണ് സൂചന.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. അതേസമയം നീക്കത്തിന്റെ റീലീസ് ഉടൻ ഉണ്ടാകും എന്നറിയുന്നു. നവാഗതനായ വിബിൻ ബാലചന്ദ്രൻ രചന നിർവഹിക്കുന്നു. അ​ശോ​ക​ൻ,​ ​ബി​നു​ ​പ​പ്പു,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സി​ദ്ദി​ഖ്,​ ​വീ​ണ​ ​ന​ന്ദ​കു​മാ​ർ,​ ​ബി​ലാ​സ് ​ച​ന്ദ്ര​ഹാ​സ​ൻ,​ ​സി​റാ​ജ്,​ ​ശാ​രി,​ ​ര​മ്യ​ ​സു​രേ​ഷ്,​ ​ദി​യ​ ​ദീ​പ​ൻ​ ​തു​ട​ങ്ങിയവരാണ് നീക്കത്തിലെ മറ്റ് താരങ്ങൾ.​ ​ ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​ സം​ഗീ​തം​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​എ​ഡി​റ്റിം​ഗ് ​സൂ​ര​ജ് ​ഇ​ ​എ​സ്,​ ​ ഉ​ർ​വ്വ​ശി​ ​തി​യ​റ്റേ​ഴ്‌​സ്,​ ​ബോ​ളി​വു​ഡി​ലെ​ ​പെ​ൻ​ ​സ്റ്റു​ഡി​യോ​സി​ന് ​വേ​ണ്ടി​ ​ഡോ.​ജ​യ​ന്തി​ലാ​ൽ​ ​ഗാ​ഡ,​ കാ​ക്ക​ ​സ്റ്റോ​റീ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സ​ന്ദീ​പ് ​സേ​ന​ൻ,​ അ​ല​ക്‌​സ് ​ഇ.​ ​കു​ര്യ​ൻ,​ ​ധ​വാ​ൽ​ ​ഗാ​ഡ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​‌​ർ​മ്മാ​ണം.​ ​




Source link

Related Articles

Back to top button