KAUMUDI
ആയുർവേദ, ഹോമിയോപതി പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, കൃഷി, ഫോറസ്ട്രി, ഫിഷറീസ്, സഹകരണം – ബാങ്കിംഗ്, പരിസ്ഥിതി ശാസ്ത്രം, ബി.ടെക് ബയോടെക്നോളജി, ബി.എസ്സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ, ബി.എസ്സി – എം.എസ്സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബി.എസ്സി – എം.എസ്സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി തുടങ്ങിയ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in-ൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ അലോട്ട്മെന്റ് വഴി പ്രവേശനം ലഭിക്കുന്നവർ വരുന്ന 14-ാം തീയതി വൈകുന്നേരം 4 മണിക്കുള്ളിൽ കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി 04712332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Source link
Source link




