വിലങ്ങഴിച്ചുവെച്ച് സ്റ്റേഷന്റെ മുന്നിലൂടെ പോക്‌സോ പ്രതിയുടെ സിനിമാ സ്റ്റൈൽ ചാട്ടവും രക്ഷപ്പെടലും

സജിത്ത്
പത്തനംതിട്ട: പോക്സോ കേസിൽ അറസ്റ്റിലായ ആൾ പൊലീസിന്റെ പിടിയിൽ നിന്നും ചാടിപ്പോയി. ഇന്നലെ രാത്രി പതിനൊന്നണിയോടെ പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നിരണം സ്വദേശിയായ സജിത്ത് (32) ആണ് സ്റ്റേഷനിൽ നിന്നും കടന്നുകളഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇന്നലെ ഉച്ചയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പമ്പാ ഷുഗർ ഫാക്ടറിയുടെ വക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ ലോക്കപ്പ് സൗകര്യം ഇല്ലാത്തതിനാൽ, സ്റ്റേഷനുള്ളിലെ ഒരു മുറിയുടെ തറയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് പൂട്ടിയാണ് പ്രതിയെ ഇരുത്തിയിരുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ വെട്ടിച്ചുകൊണ്ട് കൈവിലങ്ങിൽ നിന്നും ഊരിപ്പോന്ന പ്രതി, സ്റ്റേഷന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട് പാറാവിലുണ്ടായിരുന്നവരും മറ്റ് പൊലീസുകാരും പിറകെ പാഞ്ഞെങ്കിലും പിടികൂടാൻ സാധിച്ചില്ല. തിരുവല്ല – കായംകുളം റോഡിനോട് ചേർന്നുകിടക്കുന്ന കാട്ടുപ്രദേശത്തേക്ക് ചാടിയാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
English Summary
A 32-year-old POCSO case accused, Sajith, escaped from police custody at Pulikeezh police station in Pathanamthitta around 11 pm on Friday. Arrested earlier in connection with the alleged sexual assault of a minor girl, he reportedly removed his handcuffs and fled through the station’s front door. Police have intensified the search, and action against the officers on duty is expected.
RELATED TOPICS: PATHANAMTHITTA POCSO CASE, SAJITH ESCAPES POLICE CUSTODY, PULIKEEZH POLICE STATION, POCSO ACCUSED KERALA, PATHANAMTHITTA CRIME
Source link



