KAUMUDI
ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം: കൊല്ലത്ത് നിയന്ത്രണം വിട്ട KSRTC ബസ് ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി

കൊല്ലം: കൊട്ടാരക്കരയിലെ കോട്ടാത്തലയിൽ സ്വകാര്യ ബസ് വൈദ്യുതി ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം. യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് വാഹനം ഒതുക്കിനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അടൂരിലേക്ക് സർവീസ് നടത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ഇ.ബി.യുടെ പുത്തൂർ സെക്ഷന് കീഴിലുള്ള ട്രാൻസ്‌ഫോർമറിലാണ് ബസ് ഇടിച്ചത്. അസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ രതീഷിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ശക്തമായ ഇടിയേ തുടർന്ന് ട്രാൻസ്‌ഫോർമർ പൂർണ്ണമായും തകർന്നു. എന്നിരുന്നാലും, ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Source link




