വിവാഹം കഴിഞ്ഞ് പത്താം നാൾ ദാരുണാന്ത്യം; വർക്കലയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് സ്വദേശിയായ ജിഷയാണ് ദാരുണമായി മരണപ്പെട്ടത്. രണ്ടാം വിവാഹത്തിന് ശേഷം പത്താം ദിവസമാണ് ഈ സംഭവം നടക്കുന്നത്. രാവിലെ പതിനൊന്നുമണിയോടെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ ജിഷയെ കണ്ടെത്തുകയായിരുന്നു. വീട്ടിൽ ഭർത്താവും മക്കളും ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. ഉടൻ തന്നെ ബന്ധുക്കൾ ജിഷയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിഷയുടെ ആദ്യ ഭർത്താവ് വിദേശത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടതാണ്. തുടർന്ന് ഈ മാസം 20-ാം തീയതിയാണ് ജിഷ പുനർവിവാഹിതയായത്.
RELATED TOPICS: വർക്കലയിൽ യുവതി മരിച്ച നിലയിൽ, കേരളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, രണ്ടാം വിവാഹം, വർക്കല വാർത്തകൾ, കേരളം ലേറ്റസ്റ്റ് ന്യൂസ്
Source link


