വൈദേകം റിസോർട്ടിലെ നിക്ഷേപം: ആരോപണങ്ങൾ തള്ളി ഇപി ജയരാജന്റെ കുടുംബം, മറുപടിയുമായി ശ്യാംജിത്തും

ഇപി ശ്യാംജിത്ത്
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പി.കെ. ഇന്ദിരയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് ഇ.പി. ജയരാജന്റെ സഹോദരീപുത്രനായ ഇ.പി. ശ്യാംജിത്ത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലയളവിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയിൽനിന്ന് കൈപ്പറ്റിയ തുക പി.കെ. ഇന്ദിര വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചു എന്നതാണ് പ്രധാന ആരോപണം. താൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് പിന്നീട് പിൻവലിക്കുകയും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് കള്ളം പറയുകയും ചെയ്തത് റിസോർട്ട് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഭീഷണിയെ തുടർന്നാണെന്നും ശ്യാംജിത്ത് വെളിപ്പെടുത്തി.
‘ഫേസ്ബുക്കിലൂടെ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറയേണ്ടി വന്നത് മറ്റ് വഴികളില്ലാത്തതുകൊണ്ടാണ്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ ഭീഷണികൾ ഉണ്ടായിരുന്നു. ഇതിനെല്ലാം തെളിവുകൾ എന്റെ പക്കലുണ്ട്. കൃത്യമായി അന്വേഷിച്ചാൽ മുഴുവൻ സത്യങ്ങളും പുറത്തുവരും. എന്റെ കൈവശമുള്ള രേഖകൾ ഇപ്പോൾ മാധ്യമങ്ങൾക്ക് നൽകാൻ കഴിയില്ല’- ഇ.പി. ശ്യാംജിത്ത് വ്യക്തമാക്കി.
Source link




