MANORAMA

ആറു വർഷത്തെ കാത്തിരിപ്പിന് വിരാമം; ഫോർട്ട്കൊച്ചി–മൂന്നാർ ലോ ഫ്ലോർ ബസ് സർവീസ് വീണ്ടും നിരത്തിലിറങ്ങി

ഫോർട്ട്കൊച്ചി ∙ ടൂറിസം വികസനത്തിന് പുത്തനുണർവ് പകർന്നു കൊണ്ട് ഫോർട്ട്കൊച്ചി– മൂന്നാർ ലോ ഫ്ലോർ ബസ് സർവീസുകൾ വീണ്ടും നിരത്തിലിറങ്ങി. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സർവീസ് എം. ഷിയാസ് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് പുനരാരംഭിച്ചത്. രാവിലെ 8.10-ന് ഫോർട്ട്കൊച്ചിയിൽ നിന്നു യാത്ര തിരിക്കുന്ന ബസ് ഉച്ചയ്ക്ക് 1.10-ഓടെ മൂന്നാറിലെത്തും. തിരികെ ഉച്ചയ്ക്ക് 1.40-ന് മൂന്നാറിൽ നിന്നു പുറപ്പെടുന്ന ബസ് വൈകുന്നേരം 5.15-ന് വൈറ്റില ഹബ്ബിലെത്തും. അവിടെ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയും ഈ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source link

Related Articles

Back to top button