ഐപിഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി: മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടും പുതിയ ഉത്തരവാദിത്തങ്ങൾ നൽകിക്കൊണ്ടും പൊതുഭരണ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന എം. ഹേമലതയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ സെൽ എസ്പിയായി നിയമിച്ചു. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവിയായി അശ്വതി ജിജിയെ നിയമിക്കാനാണ് തീരുമാനം; നേരത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-IV എസ്പി ആയിരുന്നു ഇവർ. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി സ്ഥാനത്തുനിന്ന് എം.ജെ. സോജനെ എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ച് എസ്പിയായി മാറ്റി നിയമിച്ചു.
ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായിരുന്ന വി.ജി. വിനോദ് കുമാറിനെ തിരുവനന്തപുരം സിവിൽ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്പിയായി ചുമതലപ്പെടുത്തി. തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്പിയായിരുന്ന ഷാഹുൽ ഹമീദ് എയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി (ടെക്നിക്കൽ ഇന്റലിജൻസ്) നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ലോ & ഓർഡർ-2) ദീപക് ധൻഖറിനെ സ്പെഷ്യൽ ആംഡ് പൊലീസ് കമാൻഡന്റായി സ്ഥലംമാറ്റി. ഇദ്ദേഹത്തിന് പകരമായി എസ്എപി കമാൻഡന്റ് സ്ഥാനത്തുനിന്ന് യോഗേഷ് മണ്ടായ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി ചുമതലയേൽക്കും.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി (അഡ്മിനിസ്ട്രേഷൻ) ആയിരുന്ന പ്രജിഷ് തോട്ടത്തിലിനെ മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പിയായി മാറ്റി നിയമിച്ചു. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് ശക്തി സിങ് ആര്യയെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായും നിയമിച്ചു.
ബന്ധപ്പെട്ട വിഷയങ്ങൾ: IPS, KERALA IPS TRANSFER, IPS OFFICERS RESHUFFLE, SENIOR IPS OFFICERS TRANSFER, KERALA POLICE TRANSFER, KERALA POLICE
Source link




