MANORAMA

ബോർഡ്-കോർപ്പറേഷൻ ജോലി തട്ടിപ്പ്: സ്പീക്കറുടെ പേരിൽ ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ

പൊന്നാനി (മലപ്പുറം) ∙ നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ പാലക്കാട് സ്വദേശി പൊന്നാനി പൊലീസിന്റെ പിടിയിലായി. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ് അലിയെയാണ് (40) പൊന്നാനി എസ്.എച്ച്.ഒ എം.വി. വിഷ്ണുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വിവിധ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.


Source link

Related Articles

Back to top button