KAUMUDI

കഥാപ്രസംഗത്തിന്റെ നൂറാം വാർഷിക സമാപനത്തിന് ഇന്ന് തിരശീല വീഴും

ശിവഗിരി: കഴിഞ്ഞ ഒരു വർഷക്കാലമായി ശിവഗിരി മഠത്തിലെ ദൈവദശകം ഹാളിൽ അരങ്ങേറിയ കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം മൂന്ന് മണിക്ക് മഹാസമാധി നവതി സ്മാരക അന്നക്ഷേത്ര മണ്ഡപത്തിൽ വെച്ച് സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടന്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതാണ്. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, നവരാത്രി മഹോത്സവ സമിതി സെക്രട്ടറി സ്വാമി വിരജാനന്ദ എന്നിവർ ചടങ്ങിൽ പ്രഭാഷണങ്ങൾ നടത്തും. പ്രതിമാസ പരിപാടികളുടെ ഭാഗമായി കഥാപ്രസംഗങ്ങൾ അവതരിപ്പിച്ച് അനുഗ്രഹിച്ച കലാകാരന്മാരെ ഈ വേദിയിൽ വെച്ച് ആദരിക്കും. ഇതിനുപുറമേ, രാജീവ് നരിക്കലിന്റെ കഥാപ്രസംഗ അവതരണവും ഉണ്ടായിരിക്കുന്നതാണ്.


Source link

Related Articles

Back to top button