ഗാർഹിക പീഡനത്തിനെതിരെ കരുത്തുപകരാൻ ‘സ്പീക് അപ്’ മിഷനുമായി കേരള പൊലീസ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കാനുമായി കേരള പൊലീസ് പുതിയൊരു സംവിധാനത്തിന് രൂപം നൽകി. ഇതിനായി ഒരു പ്രത്യേക ദൗത്യസേനയാണ് ഔദ്യോഗികമായി നിലവിൽവന്നിരിക്കുന്നത്. ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പുതിയ യൂണിറ്റിന് ‘സ്പീക് അപ്’ (Speak Up) എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
കുടുംബത്തിനകത്ത് പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് യാതൊരുവിധ ഭയവുമില്ലാതെ മുന്നോട്ടുവരാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഐജി അജീത ബേഗം വ്യക്തമാക്കി. ഒരു സഹോദരിയോടോ അടുത്ത സുഹൃത്തിനോടോ ഒക്കെ സംസാരിക്കുന്നതുപോലെ തികച്ചും ആത്മവിശ്വാസത്തോടും സുരക്ഷിതത്വത്തോടും കൂടി തങ്ങളുടെ പരാതികളും പ്രശ്നങ്ങളും അധികാരികളുമായി പങ്കുവെക്കാനുള്ള അനുകൂല സാഹചര്യമാണ് ‘സ്പീക് അപ്’ വഴി ഒരുക്കുന്നത്.
Source link




